You are Here : Home / News Plus

കുട്ടികളെ കാണാതാകുന്നതിന് പിന്നില്‍ ആരാണെന്നു കണ്ടെത്തണം

Text Size  

Story Dated: Saturday, November 25, 2017 09:12 hrs UTC

സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ക്ക് പിറകില്‍ ആരാണെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരം ക്രിമിനല്‍ സംഘങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും ദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് എതിരെ ഏതെങ്കിലും ആക്രമണം ഉണ്ടായാല്‍ കനത്ത നടപടി ഉണ്ടാകണം. തീവ്രവാദ റിക്രൂട്ടിങ് വിഷയത്തില്‍ നിരീക്ഷണം ശക്തമാക്കണം. പൊലീസ് സേനയില്‍ ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാന്‍ ഉതകുന്ന നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. കെഎപി നാലാം ബറ്റാലിയനിലെ 113 പേരും എംഎസ്പിയിലെ 183 പേരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എ മാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരും പാസിങ്ഔട്ട് നിരീക്ഷിക്കാന്‍ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.