You are Here : Home / News Plus

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ ചർച്ചകൾ വിലക്കണമെന്ന് പോലീസ്

Text Size  

Story Dated: Saturday, November 25, 2017 09:10 hrs UTC

നടിയെ ആക്രമിച്ച കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് മുകളില്‍ നടക്കുന്ന മാധ്യമ ചർച്ചകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിലേക്ക്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തിൽ ചാനലുകളിൽ ചർച്ചയും നടക്കുന്നു. കേസിൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. കുറ്റപത്രത്തിൽ സിനിമ മേഖലകളിൽ നിന്നുള്ളവരുടേത് ഉൾപ്പടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ എല്ലാം വിശദാംശങ്ങൾ പുറത്തുവരുന്നത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികൾക്കെതിരേ മൊഴി നൽകിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.