You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി ആവശ്യപ്പടും

Text Size  

Story Dated: Thursday, November 23, 2017 07:32 hrs UTC

നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കാന്‍ തീരുമാനം.വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ. വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി ആവശ്യപ്പെടാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കൃത്യത്തിന് ശേഷവും ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരേയും ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. തന്റെ സ്വാധീനമുപയോഗിച്ച് താൻ നിരപരാധിയാണെന്ന് ദിലീപ് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.