You are Here : Home / News Plus

‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, November 21, 2017 12:21 hrs UTC

കൊച്ചി: സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു ജൂറി തലവൻ സംവിധായകൻ സുജോയ് ഘോഷ് രാജി വച്ചിരുന്നു. ജൂറി തിരഞ്ഞെടുത്ത ഇന്ത്യൻ പനോരമ പട്ടികയിൽനിന്ന് എസ് ദുർഗ, മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും കേന്ദ്രസർക്കാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹർജി അംഗീകരിച്ചാണു പ്രദര്‍ശനാനുമതി നല്‍കിയത്​. ചിത്രം ഒഴിവാക്കിയതിന് കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹർജിയില്‍ തീര്‍പ്പ് വൈകുന്നു എന്നാരോപിച്ച് ഡിവിഷന്‍ ബെഞ്ചിനെ സംവിധായകൻ സമീപിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രത്തെ ഹൈക്കോടതി വിമർശിച്ചത്. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചി​​ന്റെ പരിഗണനയ്ക്കു ഹർജി തിരിച്ചയച്ചു. സിംഗിള്‍ ബെഞ്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്​. രാഹുൽ റാവൈൽ ആണ് പുതിയ ചെയർമാൻ. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുർഗ. ‘സെക്സി ദുർഗ’ എന്ന പേരു വിവാദമായതിനെത്തുടർന്നാണു ‘എസ് ദുർഗ’യിലേക്കു മാറിയത്. മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ സനൽകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 153 എൻട്രികളിൽനിന്ന് അഞ്ചു മുഖ്യധാരാ സിനിമകൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്കു തിരഞ്ഞെടുത്തത്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഹാദിയ കേസില്‍ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു
    ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വീണ്ടും അപേക്ഷയുമായി പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തു്‌നത്്...

  • ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് ചെന്നിത്തല
    ഇടുക്കി:ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം...

  • ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു
    ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത്...

  • കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
    കൊച്ചി: ഇന്ന്‌ ഇന്ന്‌ രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലാണ്‌ ഇന്ധനടാങ്കിനു സമീപമാണ്‌ ഡ്രോണ്‍...

  • ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍
    ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു. ദിലീപിന്‌ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്‌അനുവദിച്ചതിന്‌...