You are Here : Home / News Plus

പ്രിയ രഞ്‌ജന്‍ ദാസ്‌ മുന്‍ഷി അന്തരിച്ചു

Text Size  

Story Dated: Monday, November 20, 2017 12:22 hrs UTC

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്‌ജന്‍ ദാസ്‌ ദാസ്‌ മുന്‍ഷി(72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന മുന്‍ഷി ചികിത്സയിലിരിക്കെയാണ്‌ വിടവാങ്ങിയത്‌. 2008 ല്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരിക്കെയുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന്‌ നാഡീ ഞരമ്പുകള്‍ നശിച്ച്‌ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. 1971 ല്‍ പശ്ചിമബംഗാളില്‍ നിന്നാണ്‌ മുന്‍ഷി ആദ്യമായി ലോക്‌സഭയിലെത്തിയത്‌. 2004 ല്‍ യു പി എ മന്ത്രിസഭാ കാലത്താണ്‌ കേന്ദ്രമന്ത്രിയായത്‌. മന്‍മോഹന്‍സിങ്‌ മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമന്റെറി കാര്യവാര്‍ത്താ വിനിമയ മന്ത്രിയായി സേവനമനുഷ്‌ഠിച്ചു. 20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ഫിഫ ലോകകപ്പ്‌ മത്‌സരത്തില്‍ മാച്ച്‌ കമീഷണറായി സേവനമനുഷ്‌ഠിച്ച ആദ്യ ഇന്ത്യക്കാരനും രഞ്‌ജന്‍ ദാസ്‌ മുന്‍ഷിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ക്രിമിനലുകള്‍ ഇനി തമിഴ്‌നാട്‌ ഭരിക്കേണ്ട
    ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി ക്രിമിനലുകള്‍ ഭരിക്കേണ്ടെന്നും ജനങ്ങള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും...

  • ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നത്‌ കോടതി വിലക്കി
    ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിന്‌ കോടതിയുടെ വിലക്ക്‌. പത്രം...

  • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌
    രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ...

  • ദിലീപ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്‌
    കൊച്ചി: നടന്‍ ദിലീപ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്‌. ദിലീപ്‌ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും...

  • ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്
    ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട്‌ പറഞ്ഞു. ഇന്ത്യയെ ബന്ധിപ്പിക്കുന്ന...