You are Here : Home / News Plus

ക്രിമിനലുകള്‍ ഇനി തമിഴ്‌നാട്‌ ഭരിക്കേണ്ട

Text Size  

Story Dated: Monday, November 20, 2017 12:20 hrs UTC

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി ക്രിമിനലുകള്‍ ഭരിക്കേണ്ടെന്നും ജനങ്ങള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ഉലഹനായകന്‍ കമലഹാസന്‍. വി.കെ. ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്‌ഡിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കമല്‍. ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ്‌ ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ്‌ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌. 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ്‌ ആദായനികുതി വകുപ്പു നടത്തിയ റെയ്‌ഡില്‍ ശശികലയുടെ വീട്ടില്‍ നിന്നും പെയസ്‌ ഗാര്‍ഡനില്‍ നിന്നും കണ്ടെടുത്തത്‌. ഇത്‌ സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ചയാണെന്നും പരീക്ഷയുടെ ബെല്‍ അടിച്ചുകഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകള്‍ ഇനി തമിഴ്‌നാട്‌ ഭരിക്കാന്‍ പാടില്ല. ജനങ്ങള്‍ ജഡ്‌ജിമാരാകണമെന്നും ഉണര്‍ന്നെഴുന്നേറ്റ്‌ മുന്നേറണമെന്നും കമല്‍ ഓര്‍മിപ്പിച്ചു. ഒരു റിപ്പബ്ലിക്‌ എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടതു അതിലേക്കു ജനങ്ങള്‍ സംസ്ഥാനത്തെ എത്തിക്കണമെന്നും കമല്‍ ജനങ്ങളോടട്‌ ആഹ്വാനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.