You are Here : Home / News Plus

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Text Size  

Story Dated: Sunday, November 19, 2017 10:11 hrs UTC

തിരുവനന്തപുരം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രശാന്തിനൊപ്പം അല്‍പ്പ സമയം ചിലവഴിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. മേയറെ ആക്രമിച്ചവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മേയറുടെ കാല്‍ ഒടിയുകയും കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐസിയുവില്‍ കഴിഞ്ഞ മേയറെ ഇന്ന് രാവിലെയാണ് റൂമിലേയ്ക്ക് മാറ്റിയത്. ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് മേയര്‍ എന്ന് മനസ്സിലായി. കഴുത്തിന് പിന്‍ ഭാഗത്തേറ്റ പരിക്ക് അതീവ ഗുരുതരമാണ്. കുറച്ചു കൂടി കടന്നു പോയിരുന്നെങ്കില്‍ അദ്ദേഹം നിശ്ചലനായി പോകുമായിരുന്നു. അത്തരത്തിലുള്ള ഗൗരവായ ആക്രമണമാണ് അദ്ദേഹത്തിനെതിരെ ഉണ്ടായത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ക്ഷതം ഏറ്റിട്ടുണ്ട്. ഇങ്ങനെ ഒരു ആക്രമണം മേയറുടെ ഓഫീസില്‍ വെച്ച് നടത്താന്‍ എന്ത് പ്രകോപനമാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരും, ആര്‍എസ്എസിന്റെ സ്ഥിരം പ്രശ്‌നക്കാരായ ചിലരുമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുള്ളതുമായി പിണറായി വിജയന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പാര്‍ട്ടിയില്‍ ഭിന്നതയില്ല: കാനം
    തിരുവനന്തപുരം: മന്ത്രിസഭ ബഹികരണം സിപിഐ കൂട്ടായ തീരുമാനമെന്ന് കാനം രാജേന്ദ്രന്‍. സംഭവത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും...

  • മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി
    ശബരിമല: ആന്ധ്രാപ്രദേശിലെ പാര്‍വതിയാണ് മലചവിട്ടിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്. ...

  • നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച
    കൊച്ചി: ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍....