You are Here : Home / News Plus

ഉടന്‍ മന്ത്രിയില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, November 15, 2017 08:18 hrs UTC

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. രാജി വിവരം പുറത്തെത്തിയ ഉടന്‍ മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്. അതേസമയം പുതിയ മന്ത്രി ഉടന്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ തിരിച്ചുവരവ് തള്ളാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്‍സിപിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിടുമ്പോള്‍ നേരത്തെ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും തന്നെയാണ് സാധ്യതകള്‍. ഹണിട്രാപ്പ് കേസില്‍ ശശീന്ദ്രന്‍ കുറ്റവിവമുക്തനായാല്‍ മന്ത്രിസ്ഥാനം ശശീന്ദ്രനിലേക്ക് തിരികെയെത്തും. അതേസമയം കായല്‍ കൈയേറ്റ കേസില്‍ കുറ്റവുമുക്തനായാല്‍ ചാണ്ടി വീണ്ടും മന്ത്രിയാകും. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നും മന്ത്രിസ്ഥാനം തിരികെ ലഭിക്കുമെന്നുള്ള ആത്മവിശ്വാസമാണ് ചാണ്ടിയുടെ പ്രതിരികരണം വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.