You are Here : Home / News Plus

റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ

Text Size  

Story Dated: Wednesday, November 15, 2017 08:13 hrs UTC

അമേരിക്കയുടെ ഐഎസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ഐഎസ് ഭീകരരുടെ യൂണിറ്റുകള്‍ക്ക് അമേരിക്ക സംരക്ഷണം നല്‍കുന്നതിന്റെ തെളിവ് എന്ന് അവകാശപ്പെട്ട് ബ്ലാക് ആന്റ് വൈറ്റ് ചിത്രം റഷ്യന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സിറിയ- ഇറാഖ് അതിർത്തിയില്‍ നിന്നുള്ളത്‌ എന്ന പേരില്‍ പുറത്തുവിട്ട ചിത്രം വീഡിയോ ഗെയിമിലേതാണെന്ന് പ്രതികരിച്ച് രംഗത്തുവന്നത് 'മോണിറ്റര്‍ കോണ്‍ഫ്‌ളിക്ട് ഇന്റലിജന്‍സ് ടീം' എന്ന സോഷ്യല്‍മീഡിയ കൂട്ടായ്മയാണ്. 'എസി-130 ഗണ്‍ഷിപ് സ്റ്റിമുലേറ്റര്‍:സ്‌പെഷ്യല്‍ ഓപ്‌സ് സ്‌ക്വാഡ്‌റണ്‍' എന്ന ഗെയിമിലേതാണ് ചിത്രം എന്നും ഇവര്‍ അവകാശപ്പെട്ടു. ഇതോടനുബന്ധിച്ച് റഷ്യ പോസ്റ്റ് ചെയ്ത മറ്റ് ചിത്രങ്ങള്‍ 2016ല്‍ ബാഗ്ദാദിലെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടതാണെന്നും ആരോപണം ഉയര്‍ന്നു. ഫലൂജയില്‍ ജീഹാദികള്‍ക്ക് നേരെ ഇറാഖി സേന നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.