You are Here : Home / News Plus

തോമസ് ചാണ്ടി രാജിവച്ചു

Text Size  

Story Dated: Wednesday, November 15, 2017 08:02 hrs UTC

തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ബുധനാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്. രാജിക്കത്ത് പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറിയ ശേഷം ചാണ്ടി മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്ക് തിരിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം സംസ്ഥാന സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. ദേശീയ നേതൃത്വവുമായി മന്ത്രി സംസാരിച്ചതായും രാജിക്കത്ത് തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും മുന്‍ മന്ത്രി എ.കെ ശശീന്ദ്രനും സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.