You are Here : Home / News Plus

തോമസ് ചാണ്ടിക്കായി ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി

Text Size  

Story Dated: Monday, November 13, 2017 04:50 hrs UTC

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കായി ഭൂമി കയ്യേറ്റ ആരോപണത്തില്‍കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖ ഹാജരാകും. ലേക്ക് പാലസ് കമ്പനിയുടെ വാദം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന വാദമുയര്‍ത്തിയാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നത് തടയണമെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.