You are Here : Home / News Plus

കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ല

Text Size  

Story Dated: Sunday, November 12, 2017 11:38 hrs UTC

തിരുവനന്തപുരം: കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍മതതീവ്രവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണം. ഇതിനെതിരെ ജനമന:സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാന്‍ ആരും അനുവദിക്കരുത്. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങള്‍ സിപിഎം ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. . ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.