You are Here : Home / News Plus

സൗദിയില്‍ രണ്ടു ഭീകരവാദികളെ പിടികൂടി

Text Size  

Story Dated: Saturday, November 11, 2017 09:01 hrs UTC

സൗദി സുരക്ഷ സേന രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു. ഖാത്തിഫില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഹമ്മദ് സയീദ് സല്‍മാന്‍ അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ് പിടിയിലായത്. ഏറെ നേരം നീണ്ടു നിന്ന് വെടിനെപ്പിനൊടുവിലാണ് ഇവരെ പിടികൂടിയത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു. ഖാത്തിഫിലെ തറൂത്തിലെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്ന് ഇവരെ പിടികൂടാനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.