You are Here : Home / News Plus

ഹരിപ്പാട് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക്

Text Size  

Story Dated: Saturday, November 11, 2017 08:23 hrs UTC

അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിന്‍ പാളം തെറ്റി ഗാര്‍ഡിന് പരിക്ക്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിന്‍ പാളം തെറ്റിയത്. കൊല്ലം -എറണാകുളം മെമു ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് ഔട്ടറില്‍ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ ചക്രങ്ങള്‍ പാളം തെറ്റിയത്. യാത്രക്കാരെ പുറത്തിറക്കുന്നതിനിടെയാണ് ട്രാക്കില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇത് യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.