You are Here : Home / News Plus

ജയ ടിവിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

Text Size  

Story Dated: Thursday, November 09, 2017 07:56 hrs UTC

ചെന്നൈ ഈക്കാട്ടുത്തങ്കലിലുള്ള ജയ ടിവിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. പത്തുപേരടങ്ങുന്ന സംഘം രാവിലെ ആറരയോടെയാണ് റെയ്ഡ് നടത്താനെത്തിയത്. ജയ ടിവി ഓഫീസിന് പുറമെ ശശികലയുടെ സഹോദരപുത്രി കൃഷ്ണപ്രിയയുടെ ചെന്നൈയിലുള്ള വീട്ടിലും ശശികലയുടെ മണ്ണാർഗുഡിയിലെ വീട്ടിലും സഹോദരൻ ദിവാകരന്റെ സഹായി വിനായകന്റെ തിരുവാരൂരിലുള്ള വീട്ടിലും ബംഗലുരുവിൽ ശശികല പക്ഷത്തെ നേതാവ് പുകഴേന്തിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് ഒരേസമയം റെയ്ഡ് നടത്തി. ആകെ 12 ഇടങ്ങളിലാണ് ആദായനികുതിവകുപ്പ് ഒരേസമയം റെയ്ഡ് നടത്തുന്നത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരന്‍റെ മേൽനോട്ടത്തിലാണ് ജയ ടിവിയിപ്പോൾ. നികുതി അടയ്ക്കാതെ പണം സമ്പാദിക്കുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി എടപ്പാളി കെ പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ഒന്നിച്ചതോടെ എഐഎഡിഎംകെയെ ജയ ടിവി നിശിതമായി വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.