You are Here : Home / News Plus

സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ അതീവഗുരുതരമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, November 09, 2017 07:45 hrs UTC

സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് അതീവ ഗുരുതരമെന്ന് വി.എം സുധീരന്‍ പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച കമ്മീഷന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് വളരെ ഗൗരവതരമെന്നാണ്‌ വി. എം സുധീരന്‍ ചൂണ്ടിക്കാണിച്ചത്. തല്‍ക്കാലം ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞ സുധീരന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകും എന്നും വെളിപ്പെടുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.