You are Here : Home / News Plus

സംസ്ഥാനത്തു വ്യാജ ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഐടി മിഷൻ

Text Size  

Story Dated: Sunday, November 05, 2017 03:21 hrs UTC

കണ്ണൂർ: അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ അല്ലാത്ത സ്ഥാപനങ്ങൾ ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ഐടി മിഷൻ അറിയിച്ചു. ഇങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതായി ഐടി മിഷൻ ഡയറക്ടർ ശ്രീരാം സാംബശിവ റാവു തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. അത്തരം സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെയോ കേരള സ്റ്റേറ്റ് ഐടി മിഷന്റെയോ നിയന്ത്രണമില്ലാതെയാണു പ്രവർത്തിക്കുന്നത്. അവർ നൽകുന്ന സേവനങ്ങൾ ഗുണപരമല്ലെന്നും അപേക്ഷകളിൽ തെറ്റുകൾ ഉണ്ടാവുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.p>

<p>സർക്കാർ ഉത്തരവിനു വിരുദ്ധമായി സേവനങ്ങൾക്കു വലിയ തുക ഈടാക്കുന്നതായും പരാതിയുണ്ട്. അത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയും സർക്കാർ ഉത്തരവിന്റെ അന്തസ്സത്തയും പാലിക്കേണ്ടതാണ്. ഇത് ലംഘിക്കപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.p>

<p>പൗരൻമാരുടെ രേഖകളുടെ സുരക്ഷിതത്വം, സർട്ടിഫിക്കറ്റുകളുടെ ആധികാരികത എന്നിവയെ സാരമായി ബാധിക്കുന്നതിനാൽ തദ്ദേശ ഭരണസ്ഥാപനങ്ങൾ ജനസേവന കേന്ദ്രങ്ങളുടെ കാര്യത്തിൽ  നിലവിലുള്ള സർക്കാർ ഉത്തരവു പാലിക്കണം. അക്ഷയ കേന്ദ്രങ്ങളല്ലാത്ത ജനസേവന കേന്ദ്രങ്ങൾക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഐടി മിഷൻ ഡയറക്ടർ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളല്ലാത്ത പല ഓൺലൈൻ കേന്ദ്രങ്ങളും പൗരൻമാരുടെ സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ഇന്റലിജൻസ് വിഭാഗം കലക്ടർമാരെ അറിയിച്ചിട്ടുണ്ട്.p>

<p>നിലവിൽ കേരളത്തിലെ സർക്കാർ – സർക്കാരിതര സർവീസ് നൽകുന്നത് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി  വകുപ്പിന്റെ  കേരളസ്റ്റേറ്റ് ഐടി മിഷന്റെ കീഴിലുള്ള അക്ഷയ പ്രോജക്ടിലൂടെയാണ്. ഇപ്പോൾ കേരളത്തിൽ 2654 അക്ഷയസംരംഭകർ ഇ–ഗവേണൻസ് മേഖലയിലുണ്ട്. ഈ അക്ഷയ കേന്ദ്രങ്ങളിലൂടെ കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ ഇ–സേവനങ്ങൾ നൽകിവരുന്നുണ്ട്.p>

<p>അക്ഷയകേന്ദ്രങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ നിരീക്ഷണത്തിലായതിനാൽ ജനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും. ജില്ലകളിൽ അക്ഷയ സെന്ററുകളുടെ മേൽനോട്ടം ‌കലക്ടർ ചെയർമാനായ ജില്ലാ ഇ–ഗവേണൻസ് സൊസൈറ്റിക്കാണ്. കൂടാതെ  ‌അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസുമുണ്ട്.<br />
p>

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.