You are Here : Home / News Plus

ബിഹാറില്‍ കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിരക്കില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു

Text Size  

Story Dated: Saturday, November 04, 2017 08:56 hrs UTC

കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ നാലുപേര്‍ മരിച്ചു. ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായി സിമരിയ സ്‌നാനഘട്ടില്‍ ആളുകള്‍ കൂട്ടത്തോടെ മുങ്ങിനിവരാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിന് കാരണം ആള്‍ക്കൂട്ടത്തിനിടയില്‍ പ്രചരിച്ച കിംവദന്തിയാണെന്നാണ് പോലിസ് പറയുന്നത്. ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരാണ് അപകടത്തില്‍ പെട്ട് മരിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.