You are Here : Home / News Plus

ഇത് ഹാഫിസ് സയീദിന്റെ സ്വരം: കമല്‍ഹാസനെതിരെ ബി.ജെ.പി

Text Size  

Story Dated: Friday, November 03, 2017 08:24 hrs UTC

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസനെതിരെ രൂക്ഷമായ വിമര്‍ശവുമായി ബി.ജെ.പി രംഗത്ത്. കമലിന് ലഷ്‌കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോണിയയും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും ഇകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്‌ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിന് സമാനമായ പ്രസ്താവനയാണ് കമല്‍ഹാസന്‍ നടത്തിയിരിക്കുന്നത്. ഇതുവഴി ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്. ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയും-റാവു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.