You are Here : Home / News Plus

ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ കോടതി വിശദീകരണം തേടി

Text Size  

Story Dated: Thursday, November 02, 2017 11:57 hrs UTC

കൊച്ചി: കൊല്ലം ട്രിനിറ്റി ലെസിയം സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച കേസില്‍ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം എന്ന കാര്യത്തില്‍ കോടതി വിശദീകരണം തേടിയിരിക്കുന്നത്. സിന്ധുപോള്‍, ക്രെസന്‍സ് നേവിസ് എന്നിവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും, വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് മരണത്തിനു പിന്നിലെന്നും ഇരുവരും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനിയായ ഗൗരി നേഖ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കഴിഞ്ഞ മാസം 20 നായിരുന്നു ചാടി മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.