You are Here : Home / News Plus

വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കൂടും

Text Size  

Story Dated: Wednesday, November 01, 2017 10:57 hrs UTC

തിരുവനന്തപുരം :. 
മദ്യകമ്പനികള്‍ക്ക്‌ എഴുശതമാനം വില കൂട്ടിനല്‍കാനുള്ള ബിവറേജസ്‌ കോര്‍പറേഷന്‍ തീരുമാനത്തെത്തുടര്‍ന്നാണു സംസ്‌ഥാനത്തെ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടുന്നത്‌. 
ചില്ലറവില്‍പനശാലകളുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലുണ്ടായ ഇടിവു നികത്താന്‍ ബെവ്‌കോ കഴിഞ്ഞവര്‍ഷം മദ്യവില കൂട്ടിയിരുന്നു. 2011ലാണ്‌ മദ്യ കമ്പനികള്‍ക്ക്‌ ബിവറേജസ്‌ കോര്‍പറേഷന്‍ ഒടുവില്‍ വില കൂട്ടി നല്‍കിയത്‌. അതിനുശേഷം നിരവധി തവണ വിലകൂട്ടണമെന്ന ആവശ്യം കമ്പനികള്‍ ഉന്നയിച്ചിരുന്നു. 
100 മദ്യകമ്പനികളാണ്‌ ബെവ്‌കോയുമായി മദ്യം നല്‍കാനുള്ള കരാറിലേര്‍പ്പെട്ടിരുന്നത്‌. എന്നാല്‍ ഈ വര്‍ഷം 120 കമ്പനികള്‍ ടെന്‍ഡര്‍ നല്‍കാനെത്തി. കരാര്‍പ്രകാരം ഓരോ ഇനത്തിനും നിശ്‌ചയിക്കുന്ന വിലയും(ലാന്‍ഡിങ്‌ പ്രൈസ്‌) അതിനൊപ്പം 200 ശതമാനത്തോളം നികുതിയും ഉള്‍പ്പെടുന്നതാണ്‌ ചില്ലറ വില്‍പ്പന ശാലകളിലെ വില. ഇതിനൊപ്പം വീണ്ടും മാര്‍ജിനിട്ടാണ്‌ ബാറുകളില്‍ മദ്യം വില്‍ക്കുന്നത്‌. വിലവര്‍ധനയോടെ ബിവറേജസ്‌ കോര്‍പറേഷന്റെ വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ടാവും.നിലവില്‍ പ്രതിദിനം 34 മുതല്‍ 35 കോടിരൂപ വരെയാണ്‌ ബെവ്‌കോയുടെ വിറ്റുവരവ്‌. ചില്ലറ വില്‍പനശാലകള്‍ വഴിയുള്ള വരുമാനം 28 കോടിയോളം വരും. വെയര്‍ ഹൗസുകളില്‍നിന്ന്‌ ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മൊത്തവില്‍പന വഴി 6-7 കോടിരൂപ ലഭിക്കുന്നുണ്ട്‌. 2016- 17 വര്‍ഷത്തെ വാര്‍ഷിക വരുമാനം 12,137 കോടിരൂപയായിരുന്നു.

ചില മദ്യ ബ്രാന്‍ഡുകളുടെ വില - 750 എം.എല്‍ (ബ്രായ്‌ക്കറ്റില്‍ പഴയ വില) 
ഓള്‍ഡ്‌ പോര്‍ട്ട്‌ ഡീലക്‌സ്‌ 
............450 (420) 
ഹെര്‍ക്കുലീസ്‌ സ്‌പെഷ്യല്‍ 
..........660 (620) 
ബെക്കാര്‍ഡി ക്‌ളാസിക്‌ 
...........1210 (1170) 
ഹണിബീ ബ്രാന്‍ഡി 
............550 (510) 
ബിജോയ്‌സ്‌ പ്രീമിയം 
........... 550 (510) 
ജോ ഡീ ഫ്രാങ്ക്‌ ........670 (620) 
മക്‌ഡെവല്‍ വി.എസ്‌.ഒ.പി 
.......800 (720) 
സീസര്‍ ........1060 (1030) 
സെലിബ്രേഷന്‍ .........510 (460) 
മക്‌ഡെവല്‍ ബ്രാന്‍ഡി 
.........550 (510)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.