You are Here : Home / News Plus

രാജ്യംകരയുമ്പോള്‍ ബിജെപി അത് ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, November 01, 2017 10:47 hrs UTC

അഹമ്മദാബാദ്∙ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും വേണ്ടി മാത്രമാണെന്നു ദക്ഷിണ ഗുജറാത്തിലെ ബിജെപി ശക്തികേന്ദ്രമായ ബറൂച്ചിൽ നവ്സര്‍ജന്‍ യാത്രയില്‍ രാഹുൽ പറഞ്ഞു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ധനികരെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ജിഎസ്ടിയും നോട്ട് നിരോധനവുംമൂലം രാജ്യംകരയുമ്പോള്‍ ബിജെപി അത് ആഘോഷിക്കുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. രണ്ടുദിവസം വിവിധ സ്ഥലങ്ങളിൽ ചെറുയോഗങ്ങളിലും പാർട്ടിസദസുകളിലും രാഹുൽ സംബന്ധിക്കും. വെള്ളിയാഴ്ച സൂറത്തില്‍ മഹാറാലിയോടെ പര്യടനം അവസാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.