You are Here : Home / News Plus

യുഎസിൽ ഭീകരാക്രമണം ,എട്ടുപേർ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, October 31, 2017 11:07 hrs UTC

ന്യൂയോർക്ക് ∙ യുഎസിലെ മ‌ൻഹാറ്റനിൽ വെസ്റ്റ് സൈഡ് ഹൈവേയിൽ കാൽനടക്കാർക്കു സൈക്കിൾ യാത്രികർക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചതിനെ തുടർന്ന് എട്ടുപേർ കൊല്ലപ്പെട്ടു. വാടകയ്ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിൾപാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു പതിനഞ്ചോളം പേർക്കു പരുക്കേറ്റു. പ്രാദേശികസമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്ന കുടിയേറ്റക്കാരനാണ് ഇയാളെന്നാണു വിവരം. ഇയാളുടെ കയ്യിൽനിന്നു രണ്ടു തോക്കുകൾ കണ്ടെടുത്തു. ഇവ കളിത്തോക്കുകളാണെന്നാണു സൂചന. . സൈക്കിളുകൾ ഇടിച്ചു തെറിപ്പിച്ച വാൻ ഒരു സ്കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായ പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.