You are Here : Home / News Plus

ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്‌പോണ്‍സേര്‍ഡ് ജാഥയെന്ന് കെ. സുരേന്ദ്രന്‍

Text Size  

Story Dated: Monday, October 30, 2017 11:56 hrs UTC

ഇടതുമുന്നണി നടത്തുന്ന പ്രചരണ ജാഥ  കള്ളക്കടത്ത് സ്‌പോണ്‍സേര്‍ഡ് ജാഥയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന്  കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാരായ പി.ടി.എ റഹിം, റസാക്ക് കാരാട്ടിനെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇക്കാര്യം ആവശ്യപ്പെട്ട് നവംബര്‍ 15 ന് കോഴിക്കോട്ട് ബഹുജന സമരം നടത്തും. 

കോഫേപോസെ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാക്കും റഹിമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി. പൊലീസ് തെരയുന്ന പ്രതികളെ സന്ദര്‍ശിച്ചതും അവരെ ഇനിയും കാണുമെന്ന് പറയുകയും ചെയ്യുന്നത് ധിക്കാരമാണ്. ഇവരെ പുറത്താക്കണം. ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന പി വി അന്‍വറിനെതിരെ കേസെടുക്കണം. മാഫിയകളേയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാര്‍ഷ്ട്യത്തിന് കാരണം.  

നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി ഒരുക്കിയ രക്ഷാകവചത്തിലാണ് തോമസ് ചാണ്ടി. തോമസ് ചാണ്ടിക്ക് അഴിമതി നടത്താന്‍ ഇരുമുന്നണികളും ഒത്താശചെയ്തിട്ടുണ്ട്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടമാണ്. ജിഹാദി ഭീകരരെപ്പറ്റി ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. 

സിപിഎം ശക്തികേന്ദ്രങ്ങള്‍ ജിഹാദി ഭീകരരുടെ താവളമായി മാറിയിരിക്കുന്നു. സിപിഎം തണലിലാണ് ജിഹാദി ഭീകരര്‍ വളരുന്നത്. തീവ്രവാദികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.