You are Here : Home / News Plus

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 29, 2017 10:19 hrs UTC

ടെക്‌സസ്: കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു.ആര്‍ക്കാണ് മൃതദേഹം വിട്ടു നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമെന്ന തരത്തിലുള്ള സൂചനകളുമുണ്ട് മെഡിക്കല്‍ എക്‌സാമിനറാണ് മൃതദേഹം വിട്ടുനല്‍കിയത്.എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന്റെയും സിനിയുടേയും വളര്‍ത്തു മകളാണ് ഷെറിന്‍. ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുക്കുകയായിരുന്നു. രാത്രിയില്‍ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നു കരുതി മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി പോലീസിനോട് പറഞ്ഞിരുന്നു.

 

 

 

ഒക്ടോബര്‍ എഴിനാണ് കുട്ടിയെ കാണാതായത്. പാല്‍ കുടിക്കാത്തതിന് ശിക്ഷയായി വീടിന് 100 മീറ്റര്‍ അകലെയുള്ള മരച്ചുവട്ടില്‍ നിര്‍ത്തി 15 മിനിട്ട് കഴിഞ്ഞപ്പോഴാണ് കാണാതായത്. പിന്നിട് ദിവസങ്ങള്‍ക്ക് ശേഷം ഒരു കിലോമീറ്റര്‍ അകലെയുള്ള ഡാലസിലെ കലുങ്കിനടിയില്‍ നിന്നും ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പ് പ്രകാരം ജീവപര്യന്തമോ അഞ്ചു മുതല്‍ 99 വര്‍ഷംവരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വീട്ടില്‍ കുട്ടിക്ക് ക്രൂരമായി ഉപദ്രവങ്ങള്‍ എറ്റിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ദത്ത് നല്‍കിയ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രലായത്തിന്റെ അനുമതി കൂടിവേണ്ടിവരുമെന്ന് സുഷമ അറിയിച്ചിരുന്നു.

 

 

 

മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വര്‍ഷം മുന്‍പാണ് നാളന്ദയിലെ മദര്‍തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിന്‍ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.ദത്തെടുത്ത നടപടികള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടത്തിവരികയാണ്. ഷെറിന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ബീഹാറിലെ അനാഥാലയങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം ഡാളസില്‍ നടന്നു
            ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ കാലം ചെയ്ത ഡോ. സഖറിയാ മാര്‍ തെയോഫിലോസ്...

  • ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല.
    കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന് ഫാ. ടോം ഉഴുന്നാലിലില്‍. തന്നെ...

  • അനുഭവങ്ങള്‍ ആത്മവിശ്വാസം തന്നിട്ടുണ്ട്
    “അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ പുറത്തു...

  • ആ ദിവസങ്ങളിലെ ഭീകരത
    മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച്...

  • ചിക്കാഗോ റീജിയന്‍ ഫോമ വിമന്‍സ് ഫോറം സെമിനാര്‍ വിജ്ഞാനപ്രദമായി
    ചിക്കാഗോ: ഫോമയുടെ മിഡ്‌വെസ്റ്റ് റീജിയന്‍ വിമന്‍സ് ഫോറം സംഘടിപ്പിച്ച ജീവിത വിജയത്തെക്കുറിച്ചുള്ള സെമിനാര്‍ ഏറെ...