You are Here : Home / News Plus

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല.

Text Size  

Story Dated: Sunday, October 29, 2017 12:16 hrs UTC

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന് ഫാ. ടോം ഉഴുന്നാലിലില്‍. തന്നെ തടവിലാക്കിയവരെക്കുറിച്ച് മോശമായി പറയാത്തതില്‍ പലര്‍ക്കും പരിഭവമുണ്ട്. മോശമായി പറയാന്‍ ഒന്നുമില്ല. അത് പേടിച്ചിട്ടോ ഏതെങ്കിലും സിന്‍ഡ്രോം ഉള്ളതിനാലോ അല്ലെന്നും ടോം പറഞ്ഞു. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി എത്തിയ ഫാ. ടോമിന് കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.തന്റെ കണ്‍മുന്നില്‍ വച്ചാണ് അവര്‍ രണ്ട് കന്യാസ്ത്രീകളെ കൊന്നത്.

 

 

എന്നിട്ടും അവര്‍ തന്നെ ഒന്നും ചെയ്തില്ല. താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെയുള്ളില്‍ സ്പര്‍ശിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. ഭാരത സഹോദരങ്ങളുടേയും ലോകമെങ്ങുമുള്ള വിശ്വാസികളുടേയും പ്രാര്‍ത്ഥന തുണച്ചു. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മുമ്പ് പേടിക്കേണ്ടന്നാണ് അവര്‍ പറഞ്ഞിരുന്നത്. വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ അവര്‍ പറയിച്ചതാണ്. അല്ലാതെ അവര്‍ ചെയ്ത ദ്രോഹം താന്‍ മറച്ചുവച്ച് സംസാരിച്ചതല്ല. പ്രമേഹമുള്ളതുകൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും ഫാ. ടോം ഉഴുന്നാലിലില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അനുഭവങ്ങള്‍ ആത്മവിശ്വാസം തന്നിട്ടുണ്ട്
    “അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ പുറത്തു...

  • ആ ദിവസങ്ങളിലെ ഭീകരത
    മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച്...

  • ചിക്കാഗോ റീജിയന്‍ ഫോമ വിമന്‍സ് ഫോറം സെമിനാര്‍ വിജ്ഞാനപ്രദമായി
    ചിക്കാഗോ: ഫോമയുടെ മിഡ്‌വെസ്റ്റ് റീജിയന്‍ വിമന്‍സ് ഫോറം സംഘടിപ്പിച്ച ജീവിത വിജയത്തെക്കുറിച്ചുള്ള സെമിനാര്‍ ഏറെ...

  • ഭവനദാന പദ്ധതിയുമായി ഫൊക്കാന മുന്നോട്ട്
    സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന...

  • ഡാളസ്സില്‍ കേരള പിറവി ആഘോഷങ്ങള്‍
    ഡാളസ്സ്: കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും, കേരള പിറവിയും, നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാണ്...