You are Here : Home / News Plus

സിപിഐ ഒളിച്ചുകളി നിര്‍ത്തണമെന്ന് കുമ്മനം

Text Size  

Story Dated: Saturday, October 28, 2017 11:44 hrs UTC

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍  സിപിഐ ഒളിച്ച് കളി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.  സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കാനത്തിന്റെ ജന ജാഗ്രതാ യാത്ര തോമസ് ചാണ്ടി കയ്യേറി നികത്തിയ പാടങ്ങളിലൂടെ നടത്തണമെന്നും കുമ്മനം പറഞ്ഞു.  ശ്രീറാം വെങ്കിട്ടരാമന്റ അവസ്ഥ ആലപ്പുഴ കലക്ടര്‍ക്കുണ്ടാകുമോയെന്ന് സംശയിക്കണം. കള്ളക്കടത്തുകാര്‍ക്കും കയ്യേറ്റക്കാര്‍ക്കുമൊപ്പമാണ് സി പി എം. മുഖ്യമന്ത്രിയുടെ നാട്ടില്‍ പൊലീസും സിപി.എമ്മും ജിഹാദികള്‍ക്കൊപ്പമാണ്. ഐഎസില്‍ യുവാക്കള്‍ എത്തിയത് എന്‍.ഐഎ അന്വേഷിക്കണമെന്നും കുമ്മനം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.