You are Here : Home / News Plus

ഛത്തീസ് ഗഢിൽ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു

Text Size  

Story Dated: Friday, October 27, 2017 09:32 hrs UTC

ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മൂതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്ന വിനോദ് വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. അമര്‍ ഉജ്വല, ബി.ബി.സി എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരേ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി സിഡികളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.