You are Here : Home / News Plus

ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

Text Size  

Story Dated: Friday, October 27, 2017 09:00 hrs UTC

കൊല്ലം ട്രിനിറ്റി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടികാഴ്ച. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നാണ് മാതാപിതാക്കളുടെ ആരോപണം. മകളുടെ മരണത്തിൽ ഉന്നത തലഅന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഗൗരിയുടെകുടുംബംമുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു . കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നും മുഖ്യ മന്ത്രി ഉറപ്പു നൽകിയതായി കുട്ടിയുടെ അച്ഛൻ പ്രസന്നൻ വ്യക്‌തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.