You are Here : Home / News Plus

2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്

Text Size  

Story Dated: Wednesday, October 25, 2017 08:09 hrs UTC

മുന്‍ ടെലികോം മന്ത്രി എ രാജയും ഡിഎംകെ എംപി കനിമൊഴിയും പ്രധാന പ്രതികളായ 2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2 ജി സ്പെക്ട്രം കേസ് പരിഗണിക്കുന്നതിന് നിയമിതനായ പ്രത്യേക ജഡ്ജി ഒ പി സെയ്നി സിബിഐയുടെ മൂന്ന് പരാതികളാണ് പരിഗണിക്കുന്നത്. മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ് ബെഹുറ, എ രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ എന്നിവര്‍ക്കെതിരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അഴിമതി, കുറ്റകരമായ ഗൂഡാലോചന, വഞ്ചന, പദവി ദുരുപയോഗം ചെയ്യല്‍, കൃത്രിമ രേഖ ചമയ്ക്കല്‍,കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.