You are Here : Home / News Plus

തോമസ് ചാണ്ടിക്കെതിരെ നടപടി വൈകും

Text Size  

Story Dated: Wednesday, October 25, 2017 08:02 hrs UTC

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉടൻ നടപടി വേണമെന്ന റവന്യു മന്ത്രിയുടെ അഭിപ്രായം മറികടന്ന് റവന്യു സെക്രട്ടറി കൂടുതൽ പരിശോധന ആവശ്യപ്പെട്ടു. അതിനിടെ റവന്യു മന്ത്രിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടു. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ നടപടി വൈകിക്കാനുള്ള തോമസ് ചാണ്ടിയുടെ തന്ത്രം ഫലിച്ചു മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് ചര്‍ച്ചയായില്ല. ഒടുവിൽ എജിയിൽ നിന്നും നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതോടെ തോമസ് ചാണ്ടിയുടെ നിയമ ലംഘനത്തിൽ തിരക്കിട്ട ഒരു തീരുമാനവും ഉണ്ടാകി ല്ലെന്ന് ഉറപ്പായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.