You are Here : Home / News Plus

ദേശീയഗാനം എഴുന്നേൽക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കും

Text Size  

Story Dated: Monday, October 23, 2017 12:19 hrs UTC

ന്യൂഡൽഹി :ദേശീയഗാനം എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപ് കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല. എഴുന്നേറ്റു നിൽക്കാത്തവർക്കു രാജ്യസ്നേഹമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. രാജ്യസ്നേഹം പ്രദർശിപ്പിക്കേണ്ട കാര്യമില്ല. തിയറ്ററുകളിൽ പോകുന്നത് വിനോദത്തിനായാണ്. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേൾക്കാതിരിക്കാനാണ്. രാജ്യസ്നേഹത്തിന്റെ പേരിൽ സദാചാര പൊലീസ് ചമയാൻ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.