You are Here : Home / News Plus

അഴിമതി ആരോപണങ്ങള്‍ തടയാന്‍ നിയമമുണ്ടാക്കാന്‍ രാജസ്ഥാന്‍

Text Size  

Story Dated: Saturday, October 21, 2017 12:26 hrs UTC

നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​യും മ​ന്ത്രി​മാ​രെ​യും കേ​സു​ക​ളി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പു​തി​യ നി​യ​മം നി​ർ​മി​ക്കാ​നൊ​രു​ങ്ങി രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ. നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ ത​ട​യു​ന്ന​താ​ണ് വ​സു​ന്ധ​ര രാ​ജെ സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന പു​തി​യ നി​യ​മം. 

മേ​ൽ​പ്പ​റ​ഞ്ഞ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​തെ, മാ​ധ്യ​മ​ങ്ങ​ൾ കു​റ്റ​ക്കാ​രെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പേ​ര് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തു കു​റ്റ​മാ​ണെ​ന്നു പു​തി​യ നി​യ​മ​ത്തി​ലു​ണ്ട്. 

ഇ​ത് സം​ബ​ന്ധി​ച്ച് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നു ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ഈ ​നി​യ​മ​ന​ട​പ​ടി​ക​ൾ ബാ​ധ​കം. മു​ന്‍പ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന​വ​രെ​യും ഈ ​നി​യ​മം തു​ണ​യ്ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.