You are Here : Home / News Plus

മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി

Text Size  

Story Dated: Thursday, October 19, 2017 09:41 hrs UTC

മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഖര്‍വാപ്പസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കണ്ടനാട്ടെ വിവാദ യോഗ സെന്‍ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്‍റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.