You are Here : Home / News Plus

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒന്‍പതിന് നിയമസഭ ചേരും

Text Size  

Story Dated: Thursday, October 19, 2017 09:37 hrs UTC

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒന്‍പതിന് നിയമസഭ ചേരാന്‍ തീരുമാനം. പ്രത്യക നിയമസഭാ സമ്മേളളനം ചേരാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. സോളാര്‍ റിപ്പോര്‍ട്ട് അന്ന് സഭയില്‍ വയ്ക്കും. സോളാര്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ സഹായം തേടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ചൂഷണം ചെയ്തുവെന്ന് ഹേമചന്ദ്രനോട് പരാതിപ്പെട്ടിരുന്നുവെന്നും ലൈംഗികപീഡന കേസില്‍ നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.