You are Here : Home / News Plus

പാനമ രേഖകള്‍: വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക സ്‌ഫോടനത്തില്‍ മരിച്ചു

Text Size  

Story Dated: Tuesday, October 17, 2017 09:04 hrs UTC

പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകരിലൊരാളായ ഡാഫ്‌നെ കറുണ ഗലീസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ കാറില്‍ ബോംബുപൊട്ടിയാണ് ഗലീസിയ കൊല്ലപ്പെട്ടത്. മാള്‍ട്ട പ്രധാനമന്ത്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീട്ടില്‍ നിന്ന് മോസ്റ്റ നഗരത്തിലേയ്ക്ക് സ്വന്തം കാറില്‍ പോകവേയാണ്‌ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്ന് പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കിരാതമായ ആക്രമണമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.