You are Here : Home / News Plus

രാജീവ് വധം: സി.പി ഉദയഭാനുവിന്റെ വീട്ടില്‍ റെയ്ഡ്

Text Size  

Story Dated: Tuesday, October 17, 2017 08:52 hrs UTC

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ കൊച്ചി തൃപ്പൂണിത്തറയിലെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. തൃശ്ശൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നുമുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തുന്നത്. കൊലപാകത്തിന്റെ ഗൂഢാലോചനയിലും ക്വട്ടേഷന്‍ നല്‍കിയതിലും പങ്കുള്ളതായാണ് പൊലീസിന് ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദയഭാനുവിനെ നേരത്തെ കേസില്‍ ഏഴാം പ്രതിയാക്കിയിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഉദയഭാനുവിനെതിരെ മൊഴി ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.