You are Here : Home / News Plus

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു

Text Size  

Story Dated: Monday, October 16, 2017 09:43 hrs UTC

വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നു. ഇതാദ്യമായാണ് പിണറായി വിജയന്‍ ശബരിമലയില്‍ എത്തുന്നത്. പമ്പയിലും സന്നിധാനത്തുമായി നാല് പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കമിടും. പമ്പയിലെ സ്‌നാനഘട്ട നവീകരണം, സന്നിധാനത്തെ ശുദ്ധജല സംഭരണി, പുണ്യദര്‍ശന കോപ്ലക്‌സ് എന്നിവയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിടും. ടൂറിസം വകുപ്പാണ് 4.99 കോടി രൂപ മുടക്കി പുണ്യദര്‍ശന കോപ്ലക്‌സ് നിര്‍മിക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്‌ടോബര്‍ 15 ന് ഉള്ളില്‍ നല്‍കുമെന്നും കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.