You are Here : Home / നിര്യാതരായി

സഹദേവന്‍ കുന്നത്തിന്റെ സംസ്കാരം ഡാളസില്‍ മെയ് 3-ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 03, 2017 11:24 hrs UTC

ഡാളസ്: ഫീനിക്‌സില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സഹദേവന്‍ ഗോവിന്ദമേനോന്‍ കുന്നത്തിന്റെ (65) സംസ്കാരം മെയ് 3-ന് ഡാളസില്‍ വച്ചു നടത്തപ്പെടും. ഫീനിക്‌സില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ പിക്കപ്പ് വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനത്തെ പോലീസിനു പിടികൂടാനായില്ല. ഫീനിക്‌സില്‍ നിന്നും ഡാളസില്‍ കൊണ്ടുവന്ന മൃതദേഹം മെയ് 3-ന് ബുധനാഴ്ച രാവിലെ 10-ന് ഡാളസിലുള്ള ഹ്യൂഗ്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും. (Anness Hughes Funeral Home, 9700 Webchape road, Dallas). ഡാളസില്‍ വളരെക്കാലം കാന്റീന്‍ നടത്തിവന്നിരുന്ന സഹദേവന് വലിയൊരു സുഹൃദ്‌വലയമുണ്ട്. രാഹുല്‍, മാനസി എന്നിവര്‍ മക്കളാണ്. ഗോപിനാഥ് കുന്നത്ത് (വെര്‍ജീനിയ), ബാലചന്ദ്ര മേനോന്‍, വിജയരാഘവ മേനോന്‍, മോഹന്‍ദാസ് മേനോന്‍, സേതുമാധവന്‍ മേനോന്‍, സത്യ മേനോന്‍ (വെര്‍ജീനിയ) എന്നിവര്‍ സഹോദരങ്ങളാണ്. ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിച്ചിരുന്ന സഹദേവന്‍ കേരള ഹിന്ദു സൊസൈറ്റി അംഗമാണ്. സഹദേവന്റെ അകാല നിര്യാണത്തില്‍ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാഹുല്‍ മേനോന്‍ (214 930 4592).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.