You are Here : Home / നിര്യാതരായി

അന്നമ്മ ഉമ്മന്‍ (മേഴ്‌സി) നിര്യാതയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, December 11, 2018 12:47 hrs UTC

ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികരിലൊരാളായ കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ റവ.ഉമ്മന്‍ ശാമുവേല്‍ ന്റെ (നൈസ് അച്ചന്‍) സഹധര്‍മ്മിണിയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക ഗായകസംഘം അസിസ്റ്റന്റ് ലീഡര്‍ സാം റോജിന്‍ ഉമ്മന്റെ മാതാവുമായ അന്നമ്മ ഉമ്മന്‍ (മേഴ്‌സി കൊച്ചമ്മ 65 വയസ്സ്) നിര്യാതയായി. പരേത മാവേലിക്കര ചെറുകോല്‍ പുതുപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : സാം റോജിന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), പ്രെറ്റി സാറ തോമസ് (ബഹറിന്‍) മരുമക്കള്‍: ഡോ. ആന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍), ലളിത് തോമസ് (ബഹറിന്‍)

കൊച്ചുമക്കള്‍; റോണി, മന്ന, നൈസിയാ, കെന്‍, ഡെയ്ന്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 13നു വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് 3 മണിക്ക് കാര്‍ത്തികപ്പള്ളി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കു ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപോലിത്ത മുഖ്യകാര്‍മ്മികത്വവും ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മി കത്വവും വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 91 9446116855 (റോജിന്‍ഇന്ത്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.