You are Here : Home / നിര്യാതരായി

കുര്യന്‍ കാരാപ്പള്ളിയുടെ നിര്യാണത്തില്‍ കാനാ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 10, 2018 11:58 hrs EDT

ഷിക്കാഗോ∙ ഷിക്കാഗോയിലെ ആദ്യകാല മലയാളിയും ക്‌നാനായ സമുദായത്തിലെ സജീവ സാന്നിധ്യമായിരുന്ന കുര്യന്‍ കാരാപ്പള്ളിയുടെ നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശേചനം രേഖപ്പെടുത്തി.

ജൂണ്‍ ആറിനു ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ പ്രതിമാസ ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സാലു കാലായില്‍, ട്രഷറര്‍ ഉപ്പച്ചന്‍ പതിയില്‍, പിആര്‍ഒ ജോസഫ് മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ പരേതനുമായുള്ള ദീര്‍ഘനാളത്തെ സുഹൃദ് ബന്ധങ്ങള്‍ അനുസ്മരിച്ചു.

സൗമ്യനും, വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയുമായ കുര്യന്‍ കാരാപ്പള്ളില്‍ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്കാലവും സജീവമായി നിലകൊണ്ടിരുന്നുവെന്നു അനുസ്മരിച്ചു. പരേതന്റെ ആത്മാവിനായി പ്രാർഥിക്കുകയും ചെയ്തു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.