You are Here : Home / Readers Choice

ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 13, 2017 12:54 hrs UTC

ടെക്‌സസ്: അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കല്ലാതെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ, മെക്‌സിക്കോയില്‍ നിന്നും ഇവിടെയെത്തി ഗ്രീന്‍ കാര്‍ഡ് ലഭിച്ച റോസ് മറിയ ഒര്‍ട്ടേഗ (37) ഗവണ്‍മെന്റ് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ട് വര്‍ഷം ജയില്‍ ശിക്ഷയും, ശിക്ഷ പൂര്‍ത്തീകരിച്ചതിന് ശേഷം നാടു കടത്തലും ശിക്ഷ വിധിച്ചു. ടെക്‌സസ് ടെറന്റ് കൗണ്ടി ജൂറിയാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി ശനിയഴ്ചയാണ് അധികൃതര്‍ വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധികരണത്തിന് നല്‍കിയത്. ടെക്‌സസില്‍ കളവായി വോട്ടുചെയ്യുന്നവര്‍ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയതും കള്ളവോട്ട് ചെയ്തത് കണ്ടെത്തിയതുമെന്ന് ടെക്‌സസ് അറ്റോര്‍ണിജനറല്‍ കെന്‍ പാക്‌സടണ്‍ പറഞ്ഞു. വോട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയില്‍ സിറ്റിസണ്‍, നോണ്‍ സിറ്റിസണ്‍ എന്ന കോളത്തില്‍ സിറ്റിസണ്‍ എന്ന കോളത്തിലാണ് ഇവര്‍ മാര്‍ക്ക് ചെയ്തിരുന്നത്. ഇവര്‍ വോട്ട് ചെയ്യാനുള്ള അര്‍ഹത നേടിയത് 2004 മുതല്‍ 2014 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയതിന് റിക്കോര്‍ഡ് ഉണ്ടെന്ന് ഇവരുടെ അറ്റോര്‍ണി തന്നെ സമ്മതിച്ചിരുന്നു. വോട്ടര്‍ രജിസ്റ്റര്‍ അപേക്ഷയില്‍ അറിയാതെയാണ് സിറ്റിസണ്‍ കോളം മാര്‍ക്ക് ചെയ്തതെന്ന ഇവരുടെ വാദം ജീറി തള്ളി. പ്രസിഡന്റ് തിരഞ്ഞെചുപ്പില്‍ ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഹില്ലരിക്ക് വോട്ട് ചെയ്തതാണ് ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇടയാക്കിയതെന്ന് ട്രമ്പിന്റെ വാദം ശരിവെക്കുന്നതാണ് ഈ വിധി. കൂടുതല്‍ പരിശോദന കൂടാതെ വോട്ടര്‍ അപേക്ഷ ഫോറത്തിലെ ഡിക്ലറേഷന്‍ മാത്ര കണക്കിലെടുത്ത് വോട്ടവകാശം നല്‍കുന്നതിനാലാണ് ഇതിന് കാരണമായതെന്നാണ് ചൂണ്ടികാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.