You are Here : Home / Readers Choice

ഇടക്കാല തിരഞ്ഞെടുപ്പ് ട്രമ്പിന് നിര്‍ണ്ണായകമായിരിക്കും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, June 16, 2017 11:04 hrs UTC

വാഷിംഗ്ടണ്‍: അധികാരത്തിലിരിക്കുന്ന പ്രസിഡന്റുമാര്‍ ഭയപ്പെടുന്നത് ഇടക്കാല തിരഞ്ഞെടുപ്പുകളെയാണ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് അനുകൂലമല്ലാത്ത പല നീക്കങ്ങളും സാധ്യമാണ്. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എതിര്‍കക്ഷിക്ക് ഉണ്ടാവുക ഏതാണ്ട് അസാധ്യമാണ്. എന്നാല്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ അവസ്ഥ അങ്ങനെയല്ല. എതിര്‍പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ഉണ്ടായാല്‍ മതി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുവാനുള്ള ശ്രമം വരെ ഉണ്ടായേക്കാം. 1998 ല്‍ പ്രസിഡന്റ് ബില്‍ക്ലിന്റണെതിരെ ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അന്നത്തെ സ്പീക്കര്‍ ന്യൂയിറ്റ് ഗിംഗ്‌റിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുവാനായി വോട്ടുചെയ്യൂ എന്ന് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കനുകള്‍ക്ക് ഭൂരിപക്ഷം നേടാനായില്ല.

 

 

ഗിംഗ്‌റിച്ച് സ്ഥാനമൊഴിഞ്ഞു. 20 വര്‍ഷത്തിന് ശേഷം ഏതാണ്ട് സ്മാനമായ അന്തരീക്ഷമാണ് ഉള്ളതെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കമ്മീഷന്‍ പ്രസിഡന്റിന്റെ നടപടികളെയും അന്വേഷണ പരിധിക്കുള്ളില്‍ ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ കൂടുതല്‍ വിരലുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് നേരെ ഉയരാനാണ് സാധ്യത. 1998 ല്‍ റിപ്പബ്ലിക്കനുകള്‍ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാനാവാതെ വന്നപ്പോള്‍ വൈറ്റ് ഹൗസിലുള്ളവര്‍ ആശ്വസിച്ചു. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്ന് അന്നത്തെ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ പോഡസ്‌ററ മുന്നറിയിപ്പു നല്‍കി. പോഡസ്റ്റ സൂചന നല്‍കിയതുപോലെ ക്ലിന്റനെ ഇംപീച്ച് ചെയ്യണം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. ഡെമോക്രാറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നത് 218 ജനപ്രതിനിധികള്‍ നേടുകയാണ്. ഇടക്കാലതിരഞ്ഞെടുപ്പില്‍ ഈ നേട്ടം ഉണ്ടായാല്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുവാന്‍ അവര്‍ മുറവിളിക്കൂട്ടും. ഭൂരിപക്ഷം നേടിയാല്‍ മുന്‍ സ്പീക്കര്‍ നാന്‍സി പൊലോസി തന്നെ സ്പീക്കറാകാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. പെലോസിയുടെ മുന്‍പാകെ ഇംപീച്ച്‌മെന്റ് ആവശ്യം വന്നാല്‍ അവര്‍ നിരാകരിക്കുകയില്ല. അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് രാജ്യമോ ജനങ്ങളോ ആവശ്യപ്പെടുന്നില്ല എന്ന് അവര്‍ക്കറിയാം.

 

 

 

പക്ഷെ ഇതാണ് രാഷ്ട്രീയം. അതിനൊപ്പം നീങ്ങുവാനാണ് അവര്‍ക്ക് താല്‍പര്യം. ജനങ്ങളുടെ അഭിപ്രായമാണെങ്കില്‍ ഈയടുത്ത് ജനങ്ങളുടെ അഭിപ്രായമാണെങ്കില്‍ ഈയടുത്ത് നടത്തിയ പബ്ലിക് പോളിസി പോളിംഗ് സര്‍വേയില്‍ 47% ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമ്പോള്‍ 43% ഇംപീച്ച്‌മെന്റ് വേണ്ട എന്ന് അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇംപീച്ച്‌മെന്റ് ആവശ്യത്തിന് പ്രസക്തി ഇല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. പക്ഷെ നാളെ സാഹചര്യം മാറിക്കൂടായ്മയില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇംപീച്ച്‌മെന്റ് ന്യായീകരിക്കാവുന്നത് ഉന്നത കുറ്റത്തിനും ദുര്‍നടപ്പിനുമാണെന്ന് ഒരു പഴയ വ്യാഖ്യാനം പറയുന്നു. എന്തിനും ഏതിനും ഒരു സാമൂഹ്യമാധ്യമത്തില്‍ ട്വീറ്റ് ചെയ്യുന്ന പ്രസിഡന്റിന് ചില മാധ്യമങ്ങള്‍ നല്‍കിയ ഓമനപ്പേരാണ് 'ട്വീറ്റര്‍ ഇന്‍ ചീഫ്', ക്കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന ഔദ്യോഗിക പദവിക്ക് പകരം ഈ മാധ്യമങ്ങള്‍ ഈ വിശേഷണം ഉപയോഗിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.