You are Here : Home / Readers Choice

ഷിക്കാഗോയിൽ വാരാന്ത്യം കൊല്ലപ്പെട്ടത് ഇരട്ടകൾ ഉൾപ്പെടെ 17 പേർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 01, 2016 11:53 hrs UTC

ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയിലും പരിസരങ്ങളിലുമായി ഒക്ടോബർ 28, 29, 30 തീയതികൾ ഇരട്ട സഹോദരന്മാർ ഉൾപ്പെടെ 17 പേർ വെടിവെയ്പിൽ കൊല്ലപ്പെടുകയും 41 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 17 വയസ്സുളള എഡ്‍വിൻ, എഡ്‍വേർഡ് എന്നീ ഇരട്ടകൾക്ക് വീടിനു വെളിയിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും തലയിലും വെടിയേറ്റത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ശനിയാഴ്ച രാത്രി ഒബേൺ ഏരിയായിലുളള ഒരു റസ്റ്റോറന്റിൽ വെടിയേറ്റ് രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. വെടിവെയ്പു സംഭവങ്ങൾ വ്യാപകമായതോടെ പൊലീസ് നടത്തിയ റെയ്ഡിൽ ഈ വർഷം മാത്രം ഷിക്കാഗൊയിൽ നിന്നും 7,000 അനധികൃത തോക്കുകളാണ് പിടികൂടിയതെന്ന് സിറ്റി സൂപ്രണ്ട് ജോൺസൻ ഹോപ്സ് പറഞ്ഞു. ലോകത്തിലെ മറ്റു സ്ഥലങ്ങളെപോലെ ഷിക്കാഗോ സിറ്റിയും ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ കുട്ടികൾ പോലും സുരക്ഷിതരല്ല.

 

 

പിതാവിനെ സഹായിച്ചിരുന്ന 14 വയസുകാരൻ എവിടെ നിന്നോ പാഞ്ഞു വന്ന വെടിയുണ്ടയേറ്റ് മരിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കുക്ക് കൗണ്ടി കമ്മീഷണർ റിച്ചാർഡ് ബോയ്കിൻ. ഈഗിൾവുഡിന്റെ സമീപത്ത് 28 വയസുകാരൻ തിങ്കളാഴ്ച രാവിലെ വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. സിറ്റി, കൗണ്ടി, സ്റ്റേറ്റ്, ഫെഡറൽ തുടങ്ങിയ ഭരണ കേന്ദ്രങ്ങൾ ഗൺവയലൻ സ് തടയുന്നതിനുളള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നതായും കമ്മീഷണർ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട 2016 ലെ വാരാന്ത്യമായിരുന്നു ഇത്. വെളളിയാഴ്ച വൈകിട്ട് 4.45 മുതൽ ഞായറാഴ്ച 9.15 വരെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ കൂടാതെ 41 പേർക്ക് വെടിയേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.