You are Here : Home / വെളളിത്തിര

മുന്നാറില്‍ നിന്നും മറയൂരിലേയ്ക്ക് ഫഹദ് ഫാസിലും നസ്രിയയും

Text Size  

Story Dated: Saturday, January 25, 2014 10:31 hrs UTC

നവാഗത സംവിധായകനായ സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രത്തില്‍ ക്കൂടി ഫഹദ് ഫാസിലും നസ്രിയയും ജോഡി ചേരുന്നു. ഇപ്പോള്‍ അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ഇരുവരും. മണിരത്‌നം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ട്രാവലോഗ് ചിത്രമായിട്ടാണ് മണിരത്‌നം ഒരുക്കുന്നത്.ജൂണിലാണ് മണിരത്‌നത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. മൂന്നാര്‍, മറയൂര്‍ , എറണാകുളം, വാല്‍പാറ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളാണ്. ആല്‍വിന്‍ ആന്റണി, ബിജു ജോണ്‍, റോണി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ നാരായണന്‍, അജിത്ത് സി ലോകേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഡിസംബര്‍ 31ന് തുടങ്ങി ജനുവരി 1ന് അവസാനിയ്ക്കുന്ന മുന്നാറില്‍ നിന്നും മറയൂരിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. ഓഡി കാര്‍ ഷോറൂമിലെ എക്‌സിക്യൂട്ടീവ് ആയി ജോലിചെയ്യുന്ന നീല്‍ എന്ന യുവാവായിട്ടാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നസ്രിയ ഫഹദിന് വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.