You are Here : Home / വെളളിത്തിര

സൈക്യാട്രിസ്‌റ്റ് സണ്ണി പുനരവതരിക്കുന്നു

Text Size  

Story Dated: Sunday, June 02, 2013 10:38 hrs UTC

1993 ല്‍ പുറത്തുവന്ന ഫാസിലിന്റെ മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്‌റ്റ് സണ്ണിയെന്ന അതിസമര്‍ത്ഥനായ മനോരോഗവിദഗ്‌ദ്ധനായി മോഹന്‍ലാല്‍ പുനരവതരിക്കുന്നു.ജൂലൈയില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. എന്നാല്‍, ഈ ചിത്രം മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ലെന്നും മണിച്ചിത്രത്താഴുമായി മറ്റൊരുതരത്തിലുള്ള സാമ്യവും ഉണ്ടാവില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.പ്രമുഖ മനഃശാസ്‌ത്രജ്‌ഞനായ സണ്ണി ജോസഫ്‌ പുതിയൊരു പ്രശ്‌നം പരിഹരിക്കാനെത്തുന്നതാണ്‌ പുതിയ ചിത്രത്തിന്റെ പ്രമേയം. പ്രിയദര്‍ശനും ഡെന്നീസ്‌ ജോസഫും ചേര്‍ന്നാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ വീണ്ടും സണ്ണിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. പ്ര?ഫസര്‍ സണ്ണി എന്ന മനോരോഗവിദഗ്‌ദ്ധനാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നതു മാത്രമാണ്‌ മണിച്ചിത്രത്താഴുമായുളള ഏകബന്ധം. Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.