You are Here : Home / വെളളിത്തിര

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

Text Size  

Story Dated: Friday, November 24, 2017 07:46 hrs UTC

നീരജ് മാധവ് ആദ്യമായി നായകനായി എത്തിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തി. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. ബിജിബാലിന്റേതാണ് സംഗീതം. റെബ മോണിക്ക ജോണാണ് നായിക. സുധി കോപ്പ, അജു വര്‍ഗീസ്, അപ്പാനി ശരത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.