You are Here : Home / വെളളിത്തിര

ദിവ്യ ഉണ്ണി വീണ്ടും ചിലങ്ക കെട്ടി

Text Size  

Story Dated: Saturday, November 11, 2017 02:08 hrs UTC

സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അനന്തപുരിയില്‍ അരങ്ങേറി. ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ പ്രിയ നടിയുടെ ചടുല താളങ്ങള്‍ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അനന്തപുരിയില്‍ നൃത്തമാടുന്നത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി അറുപതിലേറെ ചിത്രങ്ങളിലാണ് അവര്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞത്. 2013ല്‍ അവസാനമായി മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി അഭിനയത്തോടുള്ള തന്റെ താല്‍പര്യം ദിവ്യ ഉണ്ണി പ്രകടിപ്പിച്ചിരുന്നു. കല്യാണ സൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയ ദിവ്യ ഉണ്ണി മോഹന്‍ലാലിനൊപ്പം വര്‍ണ്ണ പകിട്ട്, ഉസ്താദ് തുടങ്ങിയ ചിത്രങ്ങളിലും ഭരതന്റെ ചുരം, പ്രണയവര്‍ണ്ണങ്ങള്‍.ഫ്രണ്ട്സ്, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.