You are Here : Home / വെളളിത്തിര

വിദ്യാര്‍ത്ഥി നേതാവായി നിവിന്‍ പോളി

Text Size  

Story Dated: Sunday, May 22, 2016 01:19 hrs UTC

സിദ്ധാര്‍ത്ഥ് ശിവയുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി ആദ്യമായി വിദ്യാര്‍ത്ഥി നേതാവായി അഭിനയിക്കുന്നു നിവിന്‍ വിദ്യാര്‍ത്ഥി നേതാവാകുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.തെരിയുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 25ന് തൃശൂരില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷാണ് ഒരു നായിക. അപര്‍ണ്ണ ഗോപിനാഥാണ് മറ്റൊരു നായിക. മൂന്നാമത്തെ നായിക പുതുമുഖമായിരിക്കും. യൂണിവേഴ്‌സല്‍ സിനിമയ്ക്ക് വേണ്ടി ബി. രാഗേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്ന് നായികമാരാണ് ചിത്രത്തില്‍ നിവിനൊപ്പം അഭിനയിക്കുന്നത്. ശ്രീനിവാസന്‍, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ജോജു മാള, സുജിത്, സുധീഷ്, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.