You are Here : Home / വെളളിത്തിര

വോളിബോള്‍ കോച്ചിന്റെ വേഷത്തില്‍ മഞ്ജു വാര്യര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, April 03, 2016 07:20 hrs UTC

മഞ്ജു വാര്യര്‍ നായകയാകുന്ന പുതിയ ചിത്രമെത്തുന്നു. ഒരു വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു.അരുണ്‍ലാലിന്റെ തിരക്കഥക്ക് സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്മാഷുകളുടെയും ബ്ലോക്കുകളുടെയും ലോകം അത്രയൊന്നും പരിചിതമായിരുന്നില്ലെങ്കിലും പക്ഷെ, അതിലേക്ക് കടന്നപ്പോള്‍ ഓരോ സീനും ഓരോ ഗെയിം പോലെയായി എന്ന് മഞ്ജു വാര്യര്‍ ചിത്രത്തെ കുറിച്ച് പറയുന്നു. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന, സുദേവ് നായര്‍, ബാബു ആന്റണി, സുധീര്‍ കരമന. മണിയന്‍ പിള്ള രാജു. ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.